ബംഗാളി നടി സ്വാതിലേഖ സെന്‍ഗുപ്ത അന്തരിച്ചു

By Web Desk.16 06 2021

imran-azhar

 

കൊല്‍ക്കത്ത: മുതിര്‍ന്ന ബംഗാളി നടി സ്വാതിലേഖ സെന്‍ഗുപ്ത അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്.

 

സത്യജിത് റേയുടെ ഘരേ ബെയര്‍ (1984) എന്ന ചിത്രത്തില്‍ സൗമിത്ര ചാറ്റര്‍ജിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

 

ഭര്‍ത്താവ് രുദ്രപ്രസാദ് സെന്‍ഗുപ്ത, മകള്‍ സോഹിനി എന്നിവരുമായി ചേര്‍ന്നു നടത്തുന്ന നന്ദികര്‍ എന്ന നാടകസംഘത്തിലും സ്വാതിലേഖ സജീവമായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ, സുദീപ് ചക്രവര്‍ത്തിയുടെ ബറോഫ് എന്ന ചിത്രത്തിലാണ് സ്വാതിലേഖ ഒടുവില്‍ അഭിനയിച്ചത്.

 

 

 

 

 

OTHER SECTIONS