വയനാട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാറിടിച്ചു; ബെംഗളൂരു സ്വദേശിനിക്ക് ദാരുണാന്ത്യം

By Greeshma Rakesh.26 05 2023

imran-azhar

 


കല്‍പ്പറ്റ: വയനാട് മുട്ടില്‍ പാറക്കലില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാര്‍ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികയായ ബെംഗളൂരു സ്വദേശിനി ജുബീന താജ് (55) ആണ് മരിച്ചത്. ജുബീനയ്‌ക്കൊപ്പമുണ്ടായിരുന്ന സഹയാത്രികരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജുബീനയെ ഉടന്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

OTHER SECTIONS