കെ.വിദ്യ മഹാരാജാസിനും സാഹിത്യലോകത്തിനും അപമാനം: ബെന്യാമിന്‍

By Greeshma Rakesh.08 06 2023

imran-azhar

 

ഗസ്റ്റ് ലക്ചറാവാന്‍ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കെ. വിദ്യയ്ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബെന്യാമിന്‍. വിദ്യ മഹാരാജാസിനും സാഹിത്യലോകത്തിനും തന്നെ അപമാനമണെന്നും എന്തു വിദ്യാഭ്യാസമാണ് വിദ്യ നേടിയിരിക്കുന്നതെന്നും ബെന്യാമിന്‍ കുറിച്ചു.

 

എന്ത് സാഹിത്യമാണ് ഇവര്‍ എഴുതുന്നതെന്നും വിദ്യയ്ക്കെതിരെ കര്‍ശനമായ നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

 

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

 

കെ. വിദ്യ മഹാരാജാസിനു അപമാനമാണ്, സാഹിത്യലോകത്തിനു അപമാനമാണ്, വിദ്യാര്‍ത്ഥി സമൂഹത്തിനു അപമാനമാണ്. കള്ളങ്ങള്‍ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാര്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ശനമായ അന്വേഷണവും നടപടിയും കുറ്റക്കാരി എങ്കില്‍ കടുത്ത ശിക്ഷയും ഉണ്ടാവണം.

 

 

OTHER SECTIONS