കൊവിഡ് നിയന്ത്രണം: ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടും

By sisira.08 05 2021

imran-azhar

 


കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിടാൻ തീരുമാനം.

 

മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങൾ ഞായറാഴ്ച്ച വൈകീട്ട് 4 മണിക്കുള്ളിൽ തിരിച്ചെത്തണം. മെയ് 16-ന് അർദ്ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.

 

ലോക്ഡൗണിന്‍റെ ആദ്യ ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ 185 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

 

സാമൂഹ്യ അകലം പാലിക്കത്തതിന് 112 കേസുകളും മാസ്ക് ധരിക്കാത്തതിന് 310 കേസുകളും രജിസ്റ്റർ ചെയ്തു.

OTHER SECTIONS