13കാരിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചു; ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍, ഭോജ്പുരി ഗായകന്‍ അറസ്റ്റില്‍

By priya.09 06 2023

imran-azhar

 

 

ഗുരുഗ്രാം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഭോജ്പുരി ഗായകന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയും ബാബുല്‍ ബിഹാറി എന്ന പേരില്‍ അറിയപ്പെടുന്ന അഭിഷേക് (21) ആണ് അറസ്റ്റിലായത്.

 

പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.രണ്ടു വര്‍ഷം മുന്‍പ് അഭിഷേക് രാജീവ് നഗറില്‍ താമസിച്ചപ്പോള്‍ പതിമൂന്നുകാരിയെ സൗഹൃദം നടിച്ചു ഹോട്ടല്‍ മുറിയില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്.

 

ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ ചിത്രങ്ങളും പകര്‍ത്തി.സംഭവത്തിന് ശേഷം പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകലം പാലിച്ചിരുന്നു. ആരോടും ഇയാളെക്കുറിച്ചു പറഞ്ഞിരുന്നുമില്ല.

 

എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രങ്ങള്‍ ഇയാള്‍ പങ്കുവച്ചു. ഇതേത്തുടര്‍ന്ന് കുടുംബം ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി വിവരങ്ങള്‍ പറഞ്ഞത്. ബുധനാഴ്ച കുടുംബം പരാതി നല്‍കി.

 

പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയതിന് ശേഷം പോക്‌സോ പ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ അഭിഷേകിനെ സെക്ടര്‍ 14 പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ അഭിഷേകിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു വിട്ടു.

 

 

OTHER SECTIONS