മദ്ധ്യപ്രദേശിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ്; രണ്ടാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി

By Web Desk.25 09 2023

imran-azhar

 

 


ന്യൂഡല്‍ഹി: വരാന്‍ പോകുന്ന മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് 39 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക പുറത്ത് വിട്ടത്.

 

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്‌ളാദ് സിംഗ് പട്ടേല്‍, ഫഗ്ഗന്‍ സിംഗ് കുലസ്‌തെ, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

 

സെപ്തംബര്‍ 15 ന് 39 പേരുടെ ആദ്യ ലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍, പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ, സംസ്ഥാന അദ്ധ്യക്ഷന്‍ വി.ഡി. ശര്‍മ്മ, സംസ്ഥാന സഹസംഘടന സെക്രട്ടറി ഹിതാനന്ദ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

 

 

 

OTHER SECTIONS