'ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ട്, എനിക്ക് കൊറോണയും ഇല്ല':ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ

By Aswany mohan k.17 05 2021

imran-azhar

 

ഭോപാല്‍: എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ട് തനിക്ക് കോവിഡ് ഇല്ലെന്ന് ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂർ.

 

ഈ മാസം ആദ്യം ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ഗോമൂത്രം കുടിക്കുന്നത് കൊറോണ വൈറസില്‍നിന്ന് തന്നെ സംരക്ഷിച്ചുവെന്ന് അവകാശപ്പെട്ട് വിഡിയോയുമായി രംഗത്തെത്തിയിരുന്നു.

 

‘നാടൻ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കില്‍ കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ട്.

 

അതിനാല്‍ കൊറോണയ്‌ക്കെതിരെ ഒരു മരുന്നും കഴിക്കേണ്ട ആവശ്യമില്ല. എനിക്ക് കൊറോണയും ഇല്ല’– പാര്‍ട്ടി പരിപാടിക്കിടെ പ്രജ്ഞാ സിങ് പറഞ്ഞു. ഗോമൂത്രം ജീവന്‍രക്ഷാ മരുന്നാണെന്നും അവര്‍ പറഞ്ഞു.

 

Watch | "I don't have #Covid because I drink cow urine every day": BJP MP Pragya Singh Thakur pic.twitter.com/kynaJPzgoi

— NDTV (@ndtv) May 17, 2021 " target="_blank">

 


ഗോമൂത്രവും മറ്റുമാണ് തന്റെ കാന്‍സറിനെ സുഖപ്പെടുത്തിയതെന്ന് രണ്ടു വര്‍ഷം മുൻപ് പ്രജ്ഞ അവകാശപ്പെട്ടിരുന്നു.

 

അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോവിഡ് ലക്ഷണങ്ങളോടെ പ്രജ്ഞാ സിങ് ഠാക്കൂറിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ ഗോമൂത്രം ലയിപ്പിച്ചാണ് കുടിക്കേണ്ടതെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു.

 

എന്നാല്‍ ഗോമൂത്രവും ചാണകവും ഉപയോഗിച്ചുള്ള ഇത്തരം ചികിത്സകള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോവിഡിനെക്കാളും വലിയ അപകടം വരുത്തിവെയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS