By Lekshmi.26 11 2022
കൊച്ചി: പോക്സോ കേസിൽ ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ.സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.ഒളിവിലായിരുന്ന എൻടിയു (നാഷണൽ ടീച്ചേഴ്സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ എം ശങ്കറിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.വ്യാഴാഴ്ചയാണ് ഇയാൾക്കെതിരെ സ്കൂളിലെ പ്രധാന അധ്യാപകനാണ് പോലീസിൽ പരാതി നൽകിയത്.