വടക്കാഞ്ചേരിയില്‍ ക്വാറിയില്‍ സ്‌ഫോടനം; ഒരു മരണം; മൂന്നു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

By Web Desk.21 06 2021

imran-azhar

Representational image


തൃശൂര്‍: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്‌ഫോടനം. ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

 

സംഭവത്തില്‍ ഒരാള്‍ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുല്‍ നൗഷാദ് ആണ് മരിച്ചത്.

 

മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കോലോത്തുകുളം അലിക്കുഞ്ഞ് എന്നയാളുടെ നില ഗുരുതരമാണ്.

 

 

 

OTHER SECTIONS