തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം: 4 പേർ മരിച്ചു

By sisira.21 06 2021

imran-azhar

 

 തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 4 പേർ മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

 

ഈ പടക്ക നിര്‍മ്മാണ ശാല അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

 

നിരവധി തൊഴിലാളികൾക്ക് സ്ഫോടനത്തില്‍ പൊള്ളലേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശിവകാശിക്ക് സമീപമാണ് വിരുദുനഗര്‍ ജില്ല.

 

പടക്ക നിര്‍മ്മാണത്തിന് തമിഴ്നാട്ടിലെ തന്നെ പ്രസിദ്ധമായ സ്ഥലം കൂടിയാണ് ശിവകാശിയും പരിസരവും.

OTHER SECTIONS