മംഗലാപുരം ബോട്ട് അപകടം: രക്ഷാപ്രവർത്തനത്തിന് വിമാനവും, ഒൻപത് പേർ ബോട്ടിനുള്ളിൽ കുടുങ്ങി

By Sooraj Surendran.13 04 2021

imran-azhar

 

 

മംഗലാപുരം/കോഴിക്കോട്: മംഗലാപുരത്ത് പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് പേര്‍ ബോട്ടിനുള്ളില്‍ കുടുങ്ങി കിടക്കുന്നു. അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു.

 

എഴ് തമിഴ്‌നാട് സ്വദേശികളും ഏഴ് മറ്റ് സംസ്ഥാനക്കാരുമാണ് ബോട്ടിനുള്ളിൽ ഉണ്ടായിരുന്നത്.

 

ഇവരിൽ ബോട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒൻപത് പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

 

മംഗലാപുരത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ പുറംകടലിലാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡിന്റെ മൂന്ന് കപ്പലുകൾ, ഒരു വിമാനം എന്നീ സന്നാഹങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

 

അപകടമുണ്ടാക്കിയ എപിഎല്‍ ഹാവ്‌റെ എന്ന ചരക്ക് കപ്പൽ നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.

 

ഞായറാഴ്ച രാത്രി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.

 

OTHER SECTIONS