By Priya.16 05 2022
അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി പുത്തന്‍മണ്ണ് ലക്ഷംവീട്ടില്‍ ബാബുവാണ് മരിച്ചത്. അഞ്ചുതെങ്ങില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരടങ്ങുന്ന സംഘം യാത്ര ചെയ്ത പ്രിന്‍സ് എന്ന വള്ളമാണ് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 5.45നാണ് അപകടമുണ്ടായത്.ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.സഞ്ചരി്ച്ചിരുന്ന മറ്റ് രണ്ട് പേരും രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യയുണ്ടെന്ന കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷന്‍ അറിയിച്ചത്.