കൊവിഡ് നിയന്ത്രണം കാറ്റിൽപറത്തി ജന്മദിനാഘോഷം; ഔറം​ഗബാദ് മുൻ മേയറെ വിമർശിച്ച് ബോംബെ ഹൈക്കോടതി

By sisira.08 05 2021

imran-azhar

 

ഔറംഗബാദ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പരസ്യമായി ജന്മദിനാഘോഷം നടത്തിയ മുൻ മേയറെ വിമർശിച്ച് ബോംബെ ഹൈക്കോടതി.

 

ഔറംഗബാദ് മുൻ മേയർ നന്ദകുമാർ ഖോഡലെയ്ക്കാണ് കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. മെയ് 4നായിരുന്നു ജന്മദിനാഘോഷം.

 

 

''ജനപ്രതിനിധികൾ മാതൃകയായി പെരുമാറണം. മുന്നിൽ നിന്ന് നയിക്കേണ്ടവരും മാതൃകകളായി പെരുമാറേണ്ടവരും പരസ്യമായി ആഘോഷം നടത്തി അഭിമാനിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.''

 

കൊവി‍ഡ് നിയന്ത്രണങ്ങളക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ ജസ്റ്റീസ് ആർ വി ഗുഗെ, ജസ്റ്റീസ് ബി യു ദേബാദ്വർ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.

 

ശിവസേന നേതാവും മുൻ മേയറുമായ നന്ദകുമാർ ഖോഡലക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 30 പേർക്കുമെതിരെ ഔറംഗബാദ് പൊലീസ് കേസെടുത്തു.

 

ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെച്ചിരുന്നു. ഇതിനെതുടർന്നാണ് പൊലീസ് കേസെടുത്തത്.

 

OTHER SECTIONS