By Web Desk.05 02 2023
ഭക്ഷണമാണ് ആരോഗ്യം. എന്നുപറഞ്ഞാല്‍, ആരോഗ്യം ഒരു വലിയ പരിധിവരെ ശരിയായ ഭക്ഷണശീലത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് നമ്മള്‍. ഭക്ഷണം ആരോഗ്യകരമാക്കിയില്ലെങ്കില്‍ സമൂഹം കൂടുതല്‍ രോഗാതുരമാകും.
ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വന്ദേ ഭാരത് ട്രെയിനിലെ ഒരു യാത്രക്കാരനാണ് വീഡിയോ പങ്കുവച്ചത്.
വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടയിലാണ് വീഡിയോ പകര്‍ത്തിയത്. ഐആര്‍സിടിസി നല്‍കിയ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെട്ട വടയില്‍ നിന്ന് ഒരു യാത്രക്കാരന്‍ അധിക എണ്ണ പിഴഞ്ഞ് മാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ പകര്‍ത്തിയ ശേഷം യാത്രക്കാരന്‍ ഐആര്‍സിടിസിയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
120 രൂപയാണ് ഈ ഭക്ഷണത്തിനായി താന്‍ നല്‍കിയതെന്നും യാത്രക്കാരന്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. യാത്രക്കാരന്റെ പോസ്റ്റിന് ഉടന്‍ ഐആര്‍സിടിസിയുടെ മറുപടിയെത്തി. ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും തിരുത്തല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് ഐആര്‍സിടിസി വിശദീകരിച്ചത്.
യാത്രക്കാരന് മോശം ഭക്ഷണം വിളമ്പിയ ഏജന്‍സിക്കെതിരെ നടപടി ആരംഭിച്ചുവെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒയും പിന്നീട് പറഞ്ഞു.
ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചുള്ള പരാതി പതിവാണ്. അതിനിടയിലാണ് അനാരോഗ്യ ഭക്ഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.