ജഡ്ജിമാരുടെ പേരില്‍ പണം കൈപ്പറ്റി: അഡ്വ.സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

By Priya.25 01 2023

imran-azhar

 

കൊച്ചി : ജഡ്ജിക്ക് നല്‍കാനാണെന്ന പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഭിഭാഷകനായ സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും.

 

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം നല്‍കിയ കക്ഷികളില്‍ ഒരാളായ സിനിമ നിര്‍മാതാവിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

 

മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയതായി ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. ഒരു ജഡ്ജിയുടെ പേരില്‍ മാത്രമായി 50 ലക്ഷം രൂപയാണ് വാങ്ങിയത്.

 

അഡ്വക്കെറ്റ് ആക്ട് പ്രകാരം അഭിഭാഷകനെതിരെ നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശം നല്‍കി.72 ലക്ഷം കൈപ്പറ്റിയതായി അഭിഭാഷകര്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

നാല് അഭിഭാഷകരാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം ചെലവായി .15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി.

 

5 ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കണമെന്ന് സൈബി പറഞ്ഞു എന്ന് മൊഴി ലഭിച്ചിരുന്നു.ജഡ്ജികളുടെ പേരില്‍ വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാല്‍ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലന്‍സ് നിര്‍ദേശം.

 

കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്.അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യാമെന്ന് ഹൈക്കോര്‍ട്ട് വിജിലന്‍സ് വിഭാഗം അറിയിച്ചിട്ടുണ്ട്.

 

 

OTHER SECTIONS