By web desk.04 06 2023
പറ്റ്‌ന: ബിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി - സുല്‍ത്താന്‍ഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകര്‍ന്ന് വീണത്. അപകടത്തില്‍ ആളപായമില്ലെന്നാണ് പ്രഥമിക വിവരം.
1700 കോടി രൂപ വിനിയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും പാലത്തിന്റെ പണി പൂര്‍ത്തിയായില്ല.
ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്റ ഒരു ഭാഗം തകര്‍ന്നിരുന്നു.