ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്; പുനരാരംഭിക്കാൻ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി ബ്രിട്ടൻ

By sisira.12 06 2021

imran-azhar

 

 

 


ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിട്ടൻ. റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി.

 

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു മാസത്തിലേറെയായി റിക്രൂട്ട്മെന്‍റ് നിർത്തിവെച്ചിരിക്കുകയായിരുന്നു.

 

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടികൾ പുനരാരംഭിക്കുന്നത്. ഇതോടെ മലയാളികൾ ഉൾപ്പടെ ഉള്ള നൂറ് കണക്കിന് ഇന്ത്യൻ നഴ്സുമാരുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

OTHER SECTIONS