By Lekshmi.09 05 2023
ദെഹ്‌റാദൂണ്‍: മദ്യലഹരിയില്‍ കാളപ്പുറത്തേറി സവാരി നടത്തിയ യുവാവിനെതിരെ നിയമനടപടി.ഋഷികേശിലെ തപോവന്‍ പ്രദേശത്ത് രാത്രിനേരത്തായിരുന്നു യുവാവിന്റെ കാളസവാരി.വീഡിയോ പകര്‍ത്തി അത് സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിലെത്തി.മൃഗത്തോട് മര്യാദയില്ലാതെ പെരുമാറിയതിനും ഉപദ്രവിച്ചതിനും യുവാവിനെതിരെ കേസെടുത്തു.
ഭാവിയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരത്തിലുള്ള സാഹസികതകള്‍ക്ക് മുതിരരുതെന്ന് താക്കീത് നല്‍കിയതായും പോലീസ് അറിയിച്ചു.കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ച് വീഡിയോ അടക്കം ഉത്തരാഖണ്ഡ് പോലീസ് ട്വീറ്റ് ചെയ്തു.