ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ ഗോവയിൽ പിടികൂടി

By Sooraj Surendran.06 05 2021

imran-azhar

 

 

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ ഗോവ പോലീസ് പിടികൂടി. മുഹമ്മദ് ഇർഫാനാണ് പിടിയിലയത്.

 

ഗോവയിലെ ഒരു ബംഗ്ലാവിൽ നിന്നും ഒരു കോടി രൂപ മോഷ്ടിച്ച കേസിലാണ് ഇർഫാനെ പിടികൂടിയത്. ഭീമ മോഷണ കേസിലെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

 

ഭീമ ജുവലറി ഉടമ ബി.ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപുയും മോഷ്ടിച്ചാണ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്.

 

കള്ളന്മാർക്കിടയിലെ റോബിൻഹുഡ് എന്നാണ് ഇയാളെ അറിയപ്പെടുന്നത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം സ്വന്തം ഗ്രാമത്തിലെ പാവപ്പെട്ടവർക്കാണ് ഇയാൾ നൽകുന്നത്.

 

ഇയാളെ കുറിച്ച് വിവരം നൽകണമെന്ന് കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

 

തുടർന്നാണ് മുഹമ്മദ് ഇർഫാൻ പിടിയിലായ വിവരം ഗോവ പോലീസ് കേരള പോലീസിനെ അറിയിക്കുന്നത്.

 

OTHER SECTIONS