മാർ ക്രിസോസ്റ്റത്തിന് നാടിന്റെ യാത്രാമൊഴി; സംസ്ഥാന ബഹുമതികളോടെ കബറടക്കി

By anil payyampalli.06 05 2021

imran-azhar

 

തിരുവല്ല : കാലം ചെയ്ത മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ സംസ്ഥാന ബഹുമതികളോടെ കബറടക്കി.

 

 

തിരുവല്ല സഭാ ആസ്ഥാനത്ത് ബിഷപ്പുമാർക്കുള്ള പ്രത്യേക കല്ലറയിലായിരുന്നു കബറടക്കം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു ശുശ്രൂഷകൾ.

 

 

സംസ്ഥാനത്തിന്റെ ആദര സൂചകമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.

 

 

കബറടക്ക ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകി. സഭയിലെ മറ്റു ബിഷപ്പുമാരും സഹോദര സഭകളിലെ ബിഷപ്പുമാരും ശുശ്രൂഷകളിൽ പങ്കെടുത്തു.

 

 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അണമുറിയാതെ ഒഴുകിയെത്തിയവരും തത്സമയ സംപ്രേഷണം വീക്ഷിച്ച പതിനായിരങ്ങളും വലിയ മെത്രാപ്പൊലീത്തയ്ക്ക് വേദനയോടെ അന്തിമോപചാരം അർപ്പിച്ചു.

 

 


ബുധനാഴ്ച പുലർച്ചെ 1.15ന് ആയിരുന്നു 103ാം വയസ്സിൽ മെത്രാപ്പൊലീത്ത കാലം ചെയ്തത്.

 

OTHER SECTIONS