കനേഡിയന്‍ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ്

By Web Desk.28 09 2023

imran-azhar

 

 

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിളളല്‍ വീണതിനു പിന്നാലെ കാനേഡിയന്‍ സൈന്യത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കനേഡിയന്‍ സേനയുടെ വൈബ്സൈറ്റ് ഹാക്ക് ചെയ്തത്.

 

ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് എന്ന സംഘം ഏറ്റെടുത്തു. ഒപ്പം അതിന്റെ സ്‌ക്രീന്‍ ഷോട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബ്രിട്ടിഷ് മാധ്യമം 'ദ് ടെലിഗ്രാഫ്' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

ഈ മാസം 21നു ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് വെബ്‌സൈറ്റ് ഹാക്കിങ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയരുന്നു. നാഷനല്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മീഡിയ റിലേഷന്‍സ് മേധാവി ഡാനിയേല്‍ ലെ ബൗത്തിലിയര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം അറിയിച്ചു.

 

 

OTHER SECTIONS