കുട്ടികൾക്കും കോവിഡ് വാക്‌സിൻ നല്കാനൊരുങ്ങി കാനഡ

By anil payyampalli.06 05 2021

imran-azharഒട്ടാവ: കുട്ടികൾക്കും കോവിഡ് പ്രതിരോധവാക്‌സിൻ നല്കാനൊരുങ്ങുകയാണ് കാനഡ.

 

 

12 നും 15നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിനുള്ള അനുമതിയാണ് രാജ്യം നൽകിയിരിക്കുന്നത്.

 

 

16 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കായി വാക്സിൻ നൽകാൻ കാനഡ നേരത്തെ അംഗീകാരം നൽകിയിരുന്നു.

 

 

ഫൈസർ വാക്സിൻ ചെറുപ്പക്കാരിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കനേഡിയൻ ഫെഡറൽ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് ഇന്ത്യൻവംശജയായ സുപ്രിയ ശർമ്മ പറഞ്ഞു.

 

 

ഇത്തരമൊരു അനുമതി നൽകിയ ആദ്യത്തെ രാജ്യമാണ് കാനഡയെന്ന് സുപ്രിയ ശർമയും ആരോഗ്യ മന്ത്രാലയ വക്താവും പറഞ്ഞു.

 

 

എന്നാൽ ഏപ്രിൽ മാസത്തിൽ തന്നെ ഈ പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ ഉപയോഗിക്കാൻ അൾജീരിയ അനുമതി നൽകിയതായി ഫൈസറിന്റെ കനേഡിയൻ പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ കനേഡിയൻ ആരോഗ്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല.

 

 

അമേരിക്കയും സമാനമായ രീതിയിൽ അനുമതി നൽകിയേക്കുമെന്നാണ് വിവരം. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അധികം വൈകാതെ വാക്സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ 18 വയസിനുമുകളിലുള്ളവർക്ക് വാക്‌സിൻ നല്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

 

 

 

 

 

OTHER SECTIONS