മരണം നിന്നെ കീഴടക്കിയാലും നീ കൊടുത്ത ധൈര്യം മതി ആയിരക്കണക്കിന് ആളുകൾക്ക് 'അതി ജീവന'മാകാൻ

By Aswany mohan k.15 05 2021

imran-azhar

 

 

 


കോഴിക്കോട്: അർബുദം എന്ന രോഗത്തിനെ ചിരിയോടെ നേരിട്ട് ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി.

 

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. അതി ജീവനം എന്ന കൂട്ടായ്മ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു.

 

അവസാന ദിവസങ്ങളില്‍ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കി. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവരോട് പറയുന്ന വ്യക്തികൂടിയായിരുന്നു നന്ദു.

 

രോഗത്തെ ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നത്.

 

 

 

OTHER SECTIONS