'കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റാൻ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവർത്തനം ചെയ്തു'-പി സി ജോർജിനെതിരെ കേസ്

By sisira.15 05 2021

imran-azhar

 


കോട്ടയം: വീണ്ടും മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയത്തിന് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുൻ എംഎൽഎയുമായ പിസി ജോർജിനെതിരെ കേസെടുത്തു.

 

മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി കേരളത്തെ മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവർത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

 

മേയ് ഒമ്പതാം തീയതി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിസി ജോർജ് ഇക്കാര്യം പറഞ്ഞത്.

 

ജോർജിന്റെ പരാമർശം വംശീയമാണെന്നും ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

 

പരാതിയോടൊപ്പം പിസി ജോർജിന്റെ ഈ അഭിമുഖത്തിന്റെ പകര്‍പ്പുകളുംസമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

OTHER SECTIONS