സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 25 വരെ നീട്ടി

By Sooraj Surendran.21 07 2021

imran-azhar

 

 

സ്‌കൂളുകൾക്ക് സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 25 വരെ നീട്ടി നൽകി. 12ാം ക്ലാസ് പരീക്ഷ ഫലം ജൂലായ് 31നകം പ്രഖ്യാപിക്കാനാണ് തയാറെടുക്കുന്നത്.

 

ഇതിന് മുന്നോടിയായാണ് തീരുമാനം. നേരത്തെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 22 വരെയായിരുന്നു നൽകിയത്.

 

നിലവിലെ തീരുമാനം അനുസരിച്ച് ഏതെങ്കിലും സ്‌കൂളിന് മാര്‍ക്ക് യഥാസമയം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സ്‌കൂളിന്റെ റിസള്‍ട്ട് പ്രത്യേകം പ്രഖ്യാപിക്കാനാന്ന് തീരുമാനം.

 

10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സി ബി എസ് ഇ ഈ വർഷം ബോർഡ് പരീക്ഷകൾ നടത്തിയിട്ടില്ല.

 

ഇതര മൂല്യനിർണ്ണയ പദ്ധതികളോടെയാണ് ഫലങ്ങൾ തയ്യാറാക്കുന്നത്, അതനുസരിച്ച് വിദ്യാർത്ഥികളെ വിലയിരുത്തുന്നതിനായി ഈ അധ്യയന വർഷത്തിലെ ഫലങ്ങൾ കണക്കാക്കുകയും ചെയ്യും.

 

OTHER SECTIONS