ഓക്സിജൻ ക്ഷാമം; വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം

By സൂരജ് സുരേന്ദ്രൻ .22 04 2021

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഓക്സിജൻ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം.

 

ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കണമെന്നും അന്തർ സംസ്ഥാന ഓക്‌സിജൻ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടു. ഇതിനോടകം തന്നെ പല സംസ്ഥാനങ്ങളും ഓക്സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു.

 

തുടർന്ന് ഓക്‌സിജൻ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു.യോഗത്തിലാണ് തീരുമാനം. ഓക്സിജനുകൾക്കും, കിടക്കകൾക്കും ക്ഷാമം നേരിടുകയാണ്.

 

ഈ സാഹചര്യത്തിൽ നോയിഡ കൈലാഷ് ആശുപത്രിയിൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് താത്കാലികമായി നിർത്തിവെച്ചു.

 

ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെയും സ്ഥിതി മോശമാണ്. സർക്കാർ ആശുപത്രികളിൽ ഒരു കോവിഡ് രോഗിക്കും ഇനി കിടക്കകൾ അവശേഷിക്കുന്നില്ല.

 

രാജ്യതലസ്ഥാനത്തെ മിക്ക ആശുപത്രികളിലും മണിക്കൂറുകൾ പിടിച്ചുനിൽക്കാനുള്ള ഓക്സിജൻ മാത്രമേയുള്ളൂവെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.

 

OTHER SECTIONS