29.35 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയതായി കേന്ദ്രസർക്കാർ

By Sooraj Surendran.21 06 2021

imran-azhar

 

 

ന്യൂ ഡൽഹി: കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവർത്തിക്കുന്ന കേന്ദ്ര ഗവണ്മെന്റ്റിന്റ്റെ തന്ത്രങ്ങളിൽ പ്രധാനം വാക്സിനേഷനാണ്. 29.35 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയതായി കേന്ദ്രസർക്കാർ.

 

കോവിഡ്19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതൽ ആരംഭിച്ചു. 

 

ഈ ഘട്ടത്തിൽ, എല്ലാ മാസവും, കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരമുള്ള വാക്സിനുകളുടെ 50% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും.

 

ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ, സംസ്ഥാന ഗവണ്മെന്റുകൾക്ക് സൗജന്യമായി നൽകുന്നത് തുടരും. 2.98 കോടിയിലധികം (2,98,77,936) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്. 

 

കൂടാതെ, 2310ത്തിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടുത്ത മൂന്ന് ദിവസങ്ങളിലായി ലഭിക്കുന്നതാണെന്നും കേന്ദ്രം അറിയിച്ചു.

 

OTHER SECTIONS