വനിതാ സംവരണ ബില്‍ ഉടന്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് കേന്ദ്രം; സംസ്ഥാനങ്ങളുടെ അനുമതി വേണ്ട

By priya.22 09 2023

imran-azhar

 

ഡല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടന്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് കേന്ദ്രം. രാജ്യസഭയിലല്‍ ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് പാസായത്.

 

ബില്ല് രാജ്യസഭയില്‍ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബില്ലില്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.

 

അതേസമയം, വനിത വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.215 പേരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചത്.

 

കഴിഞ്ഞ ദിവസം ബില്ല് ലോക്‌സഭയിലും പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

 

രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടാനായെന്നും ചര്‍ച്ചക്കിടെ മോദി പറഞ്ഞു. ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് മോദി നന്ദി അറിയിച്ചു.


ബില്ലുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളുകയായിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിര്‍ദ്ദേശമാണ് തള്ളിയത്.

 

 

 

OTHER SECTIONS