മദ്യത്തെയും മയക്കുമരുന്നിനേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ കേള്‍പ്പിക്കരുത്; എഫ് എം റേഡിയോകള്‍ക്ക് മുന്നറിയിപ്പ്

By Lekshmi.01 12 2022

imran-azhar

 

ന്യൂഡൽഹി: മദ്യം, മയക്കുമരുന്ന് മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന പാട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ എഫ് എം റേഡിയോകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍.ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് ( GOPA), മൈഗ്രേഷന്‍ ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് ( MGOPA) എന്നിവയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.

 


ഇവ കൂടാതെ അക്രമത്തേയും കൊള്ളയേയും കുറ്റകൃത്യങ്ങളേയും തോക്ക്, ഗ്യാങ്‌സ്റ്റര്‍ സംസ്‌കാരത്തേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകളും ഉള്ളടക്കവും അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.മദ്യത്തേയും മയക്കുമരുന്നുകളേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ചില റേഡിയോ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയത്തിന്റെ കര്‍ശന മുന്നറിയിപ്പ്.

OTHER SECTIONS