കേരളത്തിന് 1,84,070 ഡോസ് വാക്സീൻ കൂടി അനുവദിച്ച് കേന്ദ്രം

By sisira.08 05 2021

imran-azhar

 

 

ദില്ലി: കേരളത്തിന് കേന്ദ്രസർക്കാർ1,84,070 ഡോസ് വാക്സീൻ കൂടി അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സീൻ ഡോസിന്റെ എണ്ണം 78,97,790 ആയി.

 

വാക്സീൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17.49 കോടി വാക്സീൻ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

 

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഇനിയും 84 ലക്ഷം ഡോസ് വാക്സീനുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.

 

ഇതിന് പുറമെ 53 ലക്ഷം ഡോസ് വാക്സീൻ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

OTHER SECTIONS