ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കും; പ്രത്യേക സമിതി രൂപീകരിക്കും, ധനകാര്യ ബില്ലിന് അംഗീകാരം

By Lekshmi.24 03 2023

imran-azhar


ന്യൂഡല്‍ഹി: പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയിൽ പറഞ്ഞു.

 

 

 

ഈ വര്‍ഷത്തെ ധനകാര്യ ബില്‍ ലോക്സഭയുടെ പരിഗണനയ്ക്കും പാസാക്കുന്നതിനുമായി നീക്കുന്നതിനിടെ,ദേശീയ പെന്‍ഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ധനമന്ത്രി പാര്‍ലമെന്റില്‍ സംസാരിച്ചത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമാകുന്ന തരത്തിലായിരിക്കും ഇതിന്റെ സമീപനം ധനമന്ത്രി പറഞ്ഞു.

 

 

 

 

പഴയ പെൻഷനും പുതിയതും തമ്മിലുള്ള വ്യത്യാസം

 

 

എൻ പി എസ് അതായത് പുതിയ പെൻഷൻ പദ്ധതി 2004 ജനുവരി 1 മുതൽ രാജ്യത്ത് ബാധകമാണ്.രണ്ട് പെൻഷനുകൾക്കും ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്.പഴയ പെൻഷൻ പദ്ധതി പ്രകാരം വിരമിക്കുമ്പോൾ ജീവനക്കാരന്റെ ശമ്പളത്തിന്റെ പകുതിയാണ് പെൻഷനായി നൽകുന്നത്.അതിൽ ജീവനക്കാരന്റെ അവസാനത്തെ അടിസ്ഥാന ശമ്പളവും പണപ്പെരുപ്പ നിരക്കും അനുസരിച്ചാണ് പെൻഷൻ നിശ്ചയിക്കുന്നത്.

 

 

 

ഇതിനുപുറമെ പഴയ പെൻഷൻ പദ്ധതിയിൽ പെൻഷനുവേണ്ടി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പണം പിടിക്കാൻ വ്യവസ്ഥയില്ല.ഇതിൽ സർക്കാരിന്റെ ട്രഷറി വഴിയാണ് പണം നൽകുന്നത്.പഴയ പെൻഷൻ പദ്ധതിയിൽ 6 മാസം കൂടുമ്പോൾ ലഭിക്കുന്ന ഡിഎ, അതായത് സർക്കാർ പുതിയ ശമ്പള കമ്മീഷൻ നടപ്പാക്കുമ്പോഴും പെൻഷൻ വർധിപ്പിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

 

 

 

പുതിയ പെൻഷൻ പദ്ധതി നിർണ്ണയിക്കുന്നത് മൊത്തം നിക്ഷേപ തുകയും നിക്ഷേപത്തിന്റെ വരുമാനവും അനുസരിച്ചാണ്.ഇതിൽ ജീവനക്കാരന്റെ വിഹിതം അവന്റെ അടിസ്ഥാന ശമ്പളവും 10 ശതമാനം ഡിഎയും ജീവനക്കാർക്ക് ലഭിക്കുന്നു.സംസ്ഥാന സർക്കാരും ഇതേ സംഭാവനയാണ് നൽകുന്നത്.2009 മെയ് 1 മുതൽ എല്ലാവർക്കും എൻ പി എസ് പദ്ധതി നടപ്പിലാക്കി.പഴയ പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കിഴിവ് ഉണ്ടായിരുന്നില്ല.എൻപിഎസിൽ, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10% കുറയ്ക്കുന്നു.

 

 

 


പഴയ പെൻഷൻ പദ്ധതിയിൽ ജിപിഎഫ് സൗകര്യം ഉണ്ടായിരുന്നെങ്കിലും പുതിയ പദ്ധതിയിൽ ഈ സൗകര്യമില്ല.മാത്രമല്ല പുതിയ പെൻഷൻ പദ്ധതിയിൽ സ്ഥിര പെൻഷൻ ഉറപ്പുനൽകുന്നില്ല.കാരണം പഴയ പെൻഷൻ പദ്ധതി സർക്കാർ ഖജനാവിൽ നിന്ന് അടയ്‌ക്കുന്ന ഒരു സുരക്ഷിത പദ്ധതിയാണ്.അതേസമയം, പുതിയ പെൻഷൻ പദ്ധതി ഓഹരി വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണ്.അതിൽ വിപണിയുടെ ചലനത്തിനനുസരിച്ച് പെൻഷൻ വിതരണം നടക്കുന്നത്.

 

OTHER SECTIONS