By priya.26 09 2023
ചെന്നൈ: ചെന്നൈയില്‍ നിന്ന് വിജയവാഡയിലേക്ക് പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങി. ഇതോടെ തിരുപ്പതി യാത്രയുടെ സമയം ഒന്നര മണിക്കൂറായി കുറഞ്ഞു.
നിരവധി ഭക്തജനങ്ങളാണ് ചെന്നൈയില്‍ നിന്ന് ക്ഷേത്ര നഗരത്തിലേക്ക് എത്തുന്നത്. മറ്റു ട്രെയിനുകളില്‍ 3 മണിക്കൂറിലേറെ സമയമെടുക്കുന്നതാണ് പകുതിയായി കുറഞ്ഞത്.
തിരുപ്പതിയിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് വിജയവാഡയിലേക്ക് പേകുന്ന പതിവ് പാത മാറ്റി റെനിഗുണ്ട വഴി വന്ദേഭാരതിന്റെ സര്‍വീസ് ക്രമീകരിച്ചത്.
റെനിഗുണ്ടയിലേക്ക് തിരുപ്പതിയില്‍ നിന്ന് 9 കിലോമീറ്റര്‍ ആണുള്ളത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ 6 ദിവസവും വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്.
ചെന്നൈയില്‍ നിന്ന് രാവിലെ 5.30ഓടെ യാത്ര ആരംഭിക്കുന്ന ട്രെയിന്‍ 7.10ന് റെനിഗുണ്ടയിലെത്തും. മടക്കയാത്രയില്‍ രാത്രി 8.05ന് റെനിഗുണ്ടയിലെത്തുന്ന ട്രെയിന്‍ 10ന് ചെന്നൈ സെന്‍ട്രലിലെത്തും.
ചെയര്‍കാറിന് 520 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1,005 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മണിപ്പൂരില്‍ കാണാതായ 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ചിത്രങ്ങള്‍ പുറത്ത്
ഡല്‍ഹി: മണിപ്പൂരില്‍ കാണാതായ മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈയിലാണ് 17, 20 വയസുള്ള വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്.
ഈ കുട്ടികള്‍ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. സിബിഐ കേസ് അന്വേഷിക്കുന്നതിനിടെയാണ് മരിച്ചുവെന്ന സ്ഥിരീകരിക്കുന്നത്. ഹിജാം ലിന്തോയ്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.