By Priya.06 07 2022
ഷിക്കാഗോ:യുഎസ് സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെ വെടിവെച്ച പ്രതിക്കെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി.വെടിവെയ്പ്പില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കില്‍ സ്വാതന്ത്ര്യ ദിന പരേഡിനിടെ പ്രാദേശിക സമയം പത്തരയോടെയാണ് റോബര്‍ട്ട് ക്രിമോ പരേഡിന് നേരെ വെടിവെച്ചത്. അക്രമി റാലി നടന്ന ഗ്രൗണ്ടിന് അടുത്തുള്ള ഏതോ കെട്ടിടത്തിന് മുകളില്‍ നിന്ന് വെടിവെച്ചെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതിക്കെതിരെ കുറ്റം തെളിഞ്ഞാല്‍ പരോള്‍ ഇല്ലാത്ത ജീവപര്യന്തം വരെ പ്രതിക്ക് ലഭിച്ചേക്കും. ഇതുകൂടാതെ 12ഓളം മറ്റ് ചാര്‍ജുകളും ഇയാള്‍ക്കെതിരെ ചുമത്താന്‍ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി.