'പബ്‌ജി'ക്കുരുക്കിൽ കുട്ടികൾ; അമ്മ അറിയാതെ അക്കൗണ്ടിൽനിന്ന് മക്കൾ പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ

By sisira.22 07 2021

imran-azhar

 

 

 

കോഴിക്കോട്: അമ്മ അറിയാതെ ഓൺലൈൻ ഗെയിം കളിക്കാനായി അക്കൗണ്ടിൽനിന്നു മക്കൾ പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ.

 

അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.

 

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഒൻപതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.

 

വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. ഓൺലൈൻ പഠനത്തിനാണ് മക്കൾക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നൽകിയത്. ഇവർ നിരോധിച്ച ‘പബ്ജി’യാണ് കളിച്ചിരുന്നതെന്ന് സൈബർ പൊലീസ് പറയുന്നു.

 

ഗെയിമിന്റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ മൂവർക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റർനെറ്റ് ബാങ്കിങ് പാസ്‍വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികൾ അക്കൗണ്ടിൽനിന്നു പണം എടുക്കുകയായിരുന്നു.

 

വീട്ടമ്മ പൊലീസിൽ പരാതി നൽകിയപ്പോഴും മൂവരും ഇക്കാര്യം അറിയിച്ചില്ല. പിന്നീട് സൈബർ സെൽ ഇൻസ്പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്താകുന്നത്.

OTHER SECTIONS