പുര കത്തുമ്പോ വാഴ വെട്ടല്ലേ ചൈനക്കാരെ!

By Sooraj Surendran.06 05 2021

imran-azhar

 

 

ബീജിംഗ്: 'അമ്മയ്ക്ക് പ്രാണവേദന മകൾക്ക് വീണ വായന' എന്ന് പറയുംപോലെയാണ് ചൈനയുടെ കാര്യം. കോവിഡ് രണ്ടാം തരംഗ വ്യാപനം ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്.

 

പോസിറ്റീവ് കേസുകൾ ദിനംപ്രതി ഉയരുന്നു, മരണനിരക്കും നിയന്ത്രിക്കാനാകുന്നില്ല. ചൈനയിൽ ഇപ്പോൾ വൻ ആഘോഷമാണ്. കോവിഡിന്റെ ഉത്ഭവ സ്ഥാനമായ ചൈനയിൽ മെയ് ഒന്നിന് നടന്ന വുഹാൻ സംഗീതോത്സവത്തിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.

 

ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ് ചൈനയിൽ. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് ജനക്കൂട്ടം ഈ സംഗീതോത്സവത്തിൽ എത്തിയത്.

 

ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കോവിഡ് കേസുകളുമായി ബന്ധപ്പെട്ട കണക്കുകൾ ഒന്നും തന്നെ ഇപ്പോൾ ചൈനയിൽ നിന്നും പുറത്തുവരുന്നില്ല.

 

കൃത്യമായി വാകസിന്‍ നല്‍കിയതോടെ ചൈനയിലെ കൊവിഡ് വ്യാപനത്തെ 80 ശതമാനത്തോളം പിടിച്ച് കെട്ടാനായെന്നാണ് ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നത്.

 

OTHER SECTIONS