തെളിവില്ലാത്ത സംഭവത്തിന് എങ്ങനെ തെളിവ് നൽകും? നിരപരാധികളായ ശാസ്ത്രജ്ഞരെ പഴിചാരരുതെന്ന് വുഹാൻ ലാബിലെ ശാസ്ത്രജ്ഞ

By Sooraj Surendran.15 06 2021

imran-azhar

 

 

വാഷിങ്ടൺ: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ വൈറോളജി ലാബാണെന്ന് ഒളിഞ്ഞും, തെളിഞ്ഞും ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിസ്‌ജയത്തിൽ പ്രതികരണവുമായി ചൈനീസ് ശാസ്ത്രജ്ഞ രംഗത്ത്.

 

ലാബിൽ നിന്നുമാണ് വൈറസ് ഉത്ഭവിച്ചെന്നത് അടിസ്ഥാനരഹിതമായ വാദമാണെന്നും ഇത്തരമൊരു വാദത്തിന് യാതൊരു തെളിവുകളുമില്ലെന്നും ഡോ ഷി ഷെൻഗ്ലി പറഞ്ഞു.

 

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കോവിഡ് പകർന്നത് ചൈനയിലെ ലാബിൽ നിന്നാണെന്ന് ആരോപിച്ചിരുന്നു.

 

നിരപരാധികളായ ശാസ്ത്രജ്ഞരെ പഴിചാരുന്നത് അത്യന്തം വേദനാജനകമാണെന്നും അവർ പറഞ്ഞു.

 

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസ് ഏജൻസിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം നിർദേശം നൽകിയതിന് പിന്നാലെയാണ് ഷെൻഗ്ലിയുടെ പ്രതികരണം.

 

OTHER SECTIONS