വിവാദത്തിൽ വിശദീകരണം; മാതാവിന് ആയുർവേദ ചികിത്സയ്ക്കായാണ് റിസോർട്ടിൽ താമസിച്ചത്: ചിന്ത ജെറോം

By Lekshmi.07 02 2023

imran-azhar

 

 

എറണാകുളം: റിസോർട്ടിൽ താമസിച്ചത് സംബന്ധിച്ച വിവാദത്തിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം.മാതാവിന് ആയുർവേദ ചികിത്സയ്ക്കായാണ് റിസോർട്ടിൽ താമസിച്ചതെന്ന് ചിന്ത ജെറോം വ്യകത്മാക്കി.വീടുപണി നടക്കുന്നതിനാൽ സൗകര്യാർഥം താമസിച്ചതാണെന്ന് ചിന്ത പറഞ്ഞു.

 

 

എന്നാൽ 20000 രൂപ മാസ വാടകയ്ക്കാണ് താമസിച്ചത്.പലപ്പോഴും വാടക നൽകിയത് മാതാവാണ്.തന്റെ കയ്യിൽ നിന്നും മാതാവിന്റെ പെൻഷനിൽ നിന്നുമാണ് വാടക തുക നൽകിയത്.ദിവസങ്ങളായി തനിക്കെതിരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നെന്നും ചിന്ത ജെറോം വ്യക്തമാക്കി.

 

OTHER SECTIONS