By Priya.06 07 2022
കുളു:ഹിമാചല്‍പ്രദേശില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും.മേഖലയില്‍ തുടരുന്ന ശക്തമായ മഴയില്‍ മേഘവിസ്ഫോടനം കൂടി സംഭവിച്ചു.മണികരന് വാലിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 6 പേരെ കാണാതായതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കോജ്വാലിയില് നിരവധി വീടുകള്‍ ഒലിച്ചുപോയി.അടുത്ത പ്രദേശങ്ങളില്‍ നിന്ന് മലാന ഗ്രാമവും മണികരന് വാലിയും ഒറ്റപ്പെട്ടു.
പല സ്ഥലത്തും വാര്‍ത്താവിനിമയ ബന്ധം തകരാറിലായി.മലാനയില് നിര്‍മാണം നടക്കുന്ന പവര്‍ സ്റ്റേഷനില്‍ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. ചിലയിടങ്ങളില്‍ ടൂറിസ്റ്റ് ക്യാമ്പുകള്‍ ഒലിച്ച് പോയതായും റിപ്പോര്‍ട്ടുകളുണ്ട്.സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഷിംലയില്‍ മണ്ണിടിച്ചിലില്‍ ഒരു പെണ്‍കുട്ടി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.