വിവാദം നിർത്തിയോ? 'കൂടുതൽ പ്രതികരിക്കുന്നില്ല'- ബ്രണ്ണന്‍ വിവാദത്തില്‍ മുഖ്യമന്ത്രി

By sisira.22 06 2021

imran-azhar

 

 

 തിരുവനന്തപുരം: കെ സുധാകരൻ വാരികയിൽ അച്ചടിച്ച് വന്ന കാര്യങ്ങള്‍ നിഷേധിച്ച സാഹചര്യത്തിൽ ബ്രണ്ണന്‍ വിവാദത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ.

 

താൻ ഏകാധിപതിയാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. മക്കളെ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിപ്പെടുത്തിയത് എന്ത് കൊണ്ട് മറ്റാരെയും അറിയിച്ചില്ലെന്ന ചോദ്യത്തിന് അതാണ് വ്യത്യാസം എന്നായിരുന്നു പിണറായി വിജയൻ്റെ മറുപടി.

 

വിവാദം നിർത്തിയോ എന്ന ചോദ്യത്തിന് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് ഉത്തരം നൽകിയ പിണറായി വിജയൻ അടിസ്ഥാന കാര്യം സുധാകരൻ നിഷേധിച്ചത് കൊണ്ട് കൂടുതൽ പറയുന്നില്ലെന്ന് ആവർത്തിച്ചു.

 

മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് മുന്നറിയിപ്പ് നൽകിയ ആളുടെ പേരു പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

OTHER SECTIONS