'ഭീഷണിക്ക് പിന്നാലെ ആക്രമണവും: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് ഗൂഢലക്ഷ്യത്തോടെ'

By Priya.01 12 2022

imran-azhar

 

തൃശൂര്‍: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്് ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

''ഭീഷണിക്ക് പിന്നാലെ ആക്രമണവും ഉണ്ടായി. നാടിന്റെ സൈ്വര്യം തകര്‍ക്കാന്‍ ശ്രമം. അക്രമികള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. അക്രമികള്‍ ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ മാറാത്തതിനു കാരണം പൊലീസിന്റെ സംയമനമാണ്'' പിണറായി വിജയന്‍ പറഞ്ഞു.

 

സംഘര്‍ഷത്തില്‍ പൊലീസ് പക്വതയോടെ ഇടപെട്ടെന്നും ശക്തമായ നടപടി അക്രമികള്‍ക്കെതിരെ സ്വീകരിക്കുമെന്നും ഡിജിപി അനില്‍കാന്ത് പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നു.

 

സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നുണ്ട്. ഹൈക്കോടതി നാളെ തുറമുഖ വിഷയത്തില്‍ കേസ് പരിഗണിക്കുന്നുണ്ട്.അതിനു ശേഷമാകും അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

 

OTHER SECTIONS