കോയമ്പത്തൂരിൽ 'കൊറോണ ദേവീക്ഷേത്രം' നിർമിച്ച്​ പൂജാകർമങ്ങൾ തുടങ്ങി

By Sooraj Surendran.20 05 2021

imran-azhar

 

 

കോയമ്പത്തൂർ: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോയമ്പത്തൂരിൽ കൊറോണ ദേവീക്ഷേത്രം നിർമ്മിച്ചു.

 

കോയമ്പത്തൂർ ഇരുഗൂർ കാമാക്ഷിപുരി ആദീനം ശക്തിപീഠത്തിലാണ് കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

 

ജനങ്ങളെ കോവിഡിൽ നിന്നും പൂർണമുക്തരാക്കുന്നതിന് വേണ്ടിയാണ് കൊറോണ ദേവീക്ഷേത്രം നിർമ്മിച്ച് പൂജാകർമ്മങ്ങൾ ആരംഭിച്ചതെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.

 

ഉടൻ തന്നെ മഹായാഗം നടത്തും. 48 ദിവസം യാഗപൂജകൾ നടക്കുമെങ്കിലും പൊതുജനങ്ങൾക്ക് സന്ദർശനാനുമതിയില്ല.

 

ക്ഷേത്രപരിസരത്ത് കഷായം, മുഖകവചങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. ഇതിന് പുറമെ അന്നദാനവുമുണ്ട്.

 

OTHER SECTIONS