തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോള്‍; അയാളെ കണ്ട് ഭയന്നെന്ന് പരാതിക്കാരി

By priya.10 06 2023

imran-azhar


ഡല്‍ഹി: ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണ് ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചതെന്നും അവിടെ എത്തിയപ്പോള്‍ അയാളെ കണ്ട് ഭയന്നെന്നും പരാതിക്കാരി പറഞ്ഞു.

 

തെളിവെടുപ്പിന് ഗുസ്തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍ ബ്രിജ് ഭൂഷണ്‍ സമീപത്തുണ്ടായിരുന്നു. ഇത് തന്നെ ഭയപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.

 

കുറ്റാരോപിതന്‍ വീട്ടിലുള്ളപ്പോള്‍ തൊട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥാജനകമെന്നും പരാതിക്കാരി ദേശീയ മാധ്യമത്തോട് പറഞ്ഞു.

 

പൊലീസിനോട് ചോദിച്ചപ്പോള്‍ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് ഉള്‍പ്പടെ സംസാരിച്ചത് താന്‍ കണ്ടുവെന്നും പരാതിക്കാരി.

 

ഗുസ്തി ഫെഡറേഷന്റെ ഓഫീസും ബ്രിജ് ഭൂഷണിന്റെ വസതിയും ഒരെ വളപ്പിലാണ്. കുറ്റാരോപിതന്‍ വീട്ടിലുള്ളപ്പോള്‍ തൊട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥാജനകമെന്നും പരാതിക്കാരി പറഞ്ഞു.

 

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തി. വീടും ഓഫീസും ഒരേ വളപ്പിലാണെങ്കിലും എതിര്‍ദിശയിലാണെന്നും പരാതിക്കാരിയും കുറ്റാരോപിതനും തമ്മില്‍ കണ്ടിട്ടില്ലെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

 

 

OTHER SECTIONS