എഐസിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത് തരൂരിന് തടയിടാന്‍; പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് തെലങ്കാന പിസിസി

By priya.04 10 2022

imran-azhar

 

ഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ എഐസിസി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശശി തരൂരിന് തടയിടാനെന്ന് സൂചന. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി
ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നവര്‍ പ്രചരണം നടത്തരുതെന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

 

പ്രചാരണത്തിനുവേണ്ടി ഹൈദരാബാദിലെത്തിയ തരൂര്‍ മുതിര്‍ന്ന നേതാക്കളെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തെലങ്കാന പിസിസി തരൂരിന്റെ പ്രചാരണത്തില്‍ നിന്ന് മുഴുവനായി വിട്ടുനിന്നു. സമൂഹമാധ്യമങ്ങളില്‍ പിന്തുണച്ചവരും പിന്മാറിയ സാഹചര്യമാണുള്ളത്.

 

രണ്ട് ദിവസം മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തിയ ശേഷമാണ് ശശി തരൂര്‍ പ്രചരണത്തിനായി ഹൈദരാബാദിലെത്തിയത്. ഗാന്ധി ജയന്തി ദിനത്തില്‍ വാര്‍ധയിലെ ഗാന്ധി സേവാഗ്രാമത്തിലായിരുന്നു അദ്ദേഹം എത്തിയത്.

 

''ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പരിഹസിക്കും ഒടുവില്‍ വിജയം നിങ്ങളുടേതാ'' കുമെന്ന ഗാന്ധി വാചകവും തരൂര്‍ ട്വീറ്റ് ചെയ്തു. വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന രീതിയിലായിരുന്നു തരൂരിന്റെ ട്വീറ്റ്.


കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തരുത്.

 

പ്രചാരണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പദവികള്‍ രാജിവെക്കണം. ആര്‍ക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. വോട്ടര്‍മാര്‍ ആയ പി സി സി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണം.

 

പി സി സി അധ്യക്ഷന്‍മാര്‍ യോഗം വിളിക്കരുത്. ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിനും വോട്ടര്‍മാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കുണ്ട്. വീഴ്ച വരുത്തിയാല്‍ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കും. അച്ചടക്ക നടപടികള്‍ സ്വീകരിക്കും.

 

പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണം. നടപടി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും. തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പുറത്തിറക്കിയത്.

 

 

OTHER SECTIONS