കോവിഡ് വ്യാപനം രൂക്ഷം: തിരുവനതപുരത്ത് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

By online desk.13 04 2021

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പനവൂർ പഞ്ചായത്തിലെ മീൻനിലം, ആറ്റുകാൽ, കരിക്കുഴി, ആര്യനാട് പഞ്ചായത്തിലെ കാഞ്ഞിരമ്മൂട് - പഴയകച്ചേരിനട റോഡ്,

 

ചൂഴ - പീഴുമൂട് പുത്തൻപള്ളി ഭാഗങ്ങൾ, തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

 

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും കണ്ടെയ്ൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നുള്ള സ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

 

OTHER SECTIONS