ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

By സൂരജ് സുരേന്ദ്രൻ .12 04 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനം.

 

ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും തീരുമാനമുണ്ട്. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ.

 

ഹോട്ടലുകളില്‍നിന്ന് ഭക്ഷണം പാഴ്‌സല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം. ആൾക്കൂട്ടങ്ങൾ കർശനമായും നിയന്ത്രിക്കാനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

 

തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 ലധികം പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

 

അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നൂറിലധികം പേരെ അനുവദിക്കില്ല. വിവാഹ ചടങ്ങുകൾക്കും നിയന്ത്രങ്ങങ്ങൾ ബാധകമാണ്.

 

OTHER SECTIONS