മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ കൊവിഡ് ബാധിച്ചു മരിച്ചു

By sisira.08 05 2021

imran-azhar

 

 

ഹരിപ്പാട്: ആലപ്പുഴയിൽ ഭർത്താവിന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ(കൃഷ്ണഭവനം) കൃഷ്ണൻകുട്ടി(70) വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. തൊട്ടു പിന്നാലെ ഭാര്യ സരസ്വതി(69)യും കൊവിഡിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.


കൃഷ്ണൻകുട്ടി വ്യാഴാഴ്ച പുലർച്ചെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ അവിടെ വച്ചുതന്നെ സരസ്വതിയും മരണപ്പെട്ടു.

 

കൃഷ്ണൻകുട്ടിയുടെ അമ്മയും മകളും അടക്കം കുടുംബത്തിലെ നാലുപേർക്കാണ് രോഗം പിടിപെട്ടത്. രണ്ടാഴ്ചയോളമായി എല്ലാവരും ചികിത്സയിൽ ആയിരുന്നു.

 

അമ്മയും മകളും കോവിഡ് മുക്തരായിരുന്നു. കൃഷ്ണൻകുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയും സരസ്വതിയുടേത് വെളളിയാഴ്ച വൈകീട്ടും കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

OTHER SECTIONS