കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിന് അമേരിക്കയിൽ അനുമതിയില്ല; വൈകിയാലും വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഒക്യുജെൻ

By sisira.11 06 2021

imran-azhar

 

 

 

ദില്ലി: അമേരിക്കയിൽ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് അടിയന്തിര ഉപയോഗ അനുമതിയില്ല.

 

ഓക്യുജെൻ എന്ന കമ്പനിയാണ് കൊവാക്സീന്റെ അടിയന്തിര ഉപയോഗത്തിനായി എഫ്ഡിഎയെ സമീപിച്ചത്.

 

ഈ അപേക്ഷയാണ് എഫ്ഡിഎ തള്ളിയത്. ഇതോടെ ഇനി പൂ‍ർണ ഉപയോഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെൻ കമ്പനി അറിയിച്ചിരിക്കുന്നത്.

 

പൂ‍ർണ അനുമതിക്കായി കൊവാക്സീൻ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഒക്യുജെൻ കമ്പനിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു.

 

വൈകിയാണെങ്കിൽക്കൂടി കൊവാക്സീൻ അമേരിക്കയിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ഒക്യുജെൻ മേധാവികളുടെ ആത്മവിശ്വാസം.

OTHER SECTIONS