കോവിഡ് വ്യാപനം, രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ സമ്മര്‍ദ്ദത്തിലെന്ന് എയിംസ് മേധാവി

By Sooraj Surendran.17 04 2021

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ സംവിധാനത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.

 

ഈ സാഹചര്യത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

കോവിഡ് വാക്സിൻ ലഭ്യമായതോടെ രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ് പ്രകടമായിരുന്നു. ഇത് ജനങ്ങൾക്കിടയിലെ കരുതലും, പ്രതിരോധവും കുറയ്ക്കാനും കാരണമായെന്ന് ണ്‍ദീപ് ഗുലേറിയ പറഞ്ഞു.

 

നിലവിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. വൈറസിന്റെ ജനിതക മാറ്റവും അപകടകാരിയായി മാറി.

 

നിലവിൽ മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഗുലേറിയ വ്യക്തമാക്കി.

 

ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

OTHER SECTIONS