കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാൻ ആവശ്യപ്പെട്ടു; പൊലീസിനെ ജനക്കൂട്ടം തല്ലിച്ചതച്ചു

By Aswany Mohan K.04 05 2021

imran-azhar

 

 

 

ഭുവനേശ്വര്‍: ഒഡീഷയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട പൊലീസിനെ തല്ലിചതച്ച് ജനക്കൂട്ടം.

 

പൊലീസിനെ മര്‍ദ്ദിച്ച 12 പേരെ അറസ്റ്റ് ചെയ്തു. മയൂര്‍ബഞ്ച് ജില്ലയിലെ ദേബന്‍ബഹാലി ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് ഗ്രാമത്തില്‍ ചൈതി പര്‍ബ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

 

ആയിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.

 

ഇതോടെ എ.എസ്.ഐ ബിശ്വജിത് ദാസ് മോഹപത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും ഒത്തുചേരല്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അറിയിക്കുകയായിരുന്നു.

 

എന്നാല്‍, പോലീസിന്റെ നിര്‍ദേശത്തില്‍ പ്രകോപിതരായ ജനങ്ങള്‍ വടിയും മറ്റുമുപയോഗിച്ച് പൊലീസിനെ അടിക്കുകയും ഓടിക്കുകയുമായിരുന്നു.

 

ആക്രമണത്തില്‍ 3 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

 

 

 

OTHER SECTIONS