By priya.31 10 2022
ബെയ്ജിങ്: ചൈനയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷെങ്ഷൂ പ്രവിശ്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവനക്കാര്‍ പ്രദേശത്തെ ആപ്പിള്‍ ഫാക്ടറിയില്‍ നിന്ന്
വേലി ചാടി രക്ഷപ്പെടുന്ന വീഡിയോ പുറത്ത്.ഒരുകൂട്ടം ജീവനക്കാര്‍ ആപ്പിള്‍ ഫാക്ടറിയുടെ വേലിക്കെട്ടു ചാടിക്കടന്ന് രക്ഷപ്പെടുന്ന വിഡിയോയാണിത്.
'ഫോക്സ്കോണ്‍' എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റിലാണ് സംഭവമുണ്ടായത്. ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ ബിബിസിയുടെ ചൈനയിലെ കറസ്പോണ്ടന്റായ സ്റ്റീഫന്‍ മക്ഡോണല്‍ ട്വീറ്റ് ചെയ്തു.
ഇവിടെനിന്ന് രക്ഷപ്പെട്ട ജീവനക്കാര്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ കടന്നാണ് വീടുകളിലേക്കു മടങ്ങുന്നത്.ലോക്ഡൗണിനെ തുടര്‍ന്ന് വാഹന സൗകര്യം ലഭ്യമല്ലാത്തതിനാലാണ് ഇനര്‍ നടക്കുന്നത്.
കോവിഡ് കാലത്തെക്കുറിച്ച് അറിയുന്നതുകൊണ്ട് ഭക്ഷണം ലഭിക്കുമോ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആശങ്കപ്പെട്ടാണ് ജീവനക്കാര്‍ വേലി ചാടി രക്ഷപ്പെടുന്നത്.ആപ്പിള്‍ ഫാക്ടറിയിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഒരു വിഭാഗം ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ ആപ്പിള്‍ പ്ലാന്റുമായി ബന്ധപ്പെട്ട് ഏകദേശം മൂന്നു ലക്ഷത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.